Latest News

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാലക്ഷേത്രം അഷ്ഠബന്ധ ബ്രഹ്മകലശോത്സവം 23 മുതല്‍

ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാലക്ഷേത്രം ദേവപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവം 23 മുതല്‍ ജൂണ്‍ രണ്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

23ന് രാത്രി 7.30ന് കുറ്റിപൊരിക്കല്‍, 24ന് രാവിലെ 7.38 മുതല്‍ 10.34 വരെ കലവറ നിറയ്ക്കല്‍. പകല്‍ ഒന്നിന് അന്നദാനം. വൈകിട്ട് ആറിന് ആവാഹന. രാത്രി ഒമ്പതിന് തൃശൂര്‍ സദ്ഗമയയുടെ നാടകം 'കുഴിമടിയന്‍' 

25ന് രാവിലെ 9.30ന് ഭജന, പകല്‍ 11ന് അഡ്വ. കരുണാകരന്റെ ആദ്ധ്യാത്മീകപ്രഭാഷണം. പകല്‍ ഒന്നിന് അന്നദാനം. വൈകിട്ട് അഞ്ചിന് മാങ്ങാട് ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് വിഗ്രഹ എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് മോലോത്തുങ്കാല്‍ മാതൃസമിതിയുടെ നൃത്തനൃത്ത്യങ്ങള്‍. 
26ന് പകല്‍ ഒന്നിന് അന്നദാനം. രാത്രി ഒമ്പതിന് ഉദുമ മൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങളുടെ അരങ്ങേറ്റം. 27ന് പകല്‍ അന്നദാനം, രാത്രി ഒമ്പതിന് വിദ്യാനഗര്‍ ആശാഭട്ട് സംഘത്തിന്റെ ഭക്തിഗാന സുധ. 28ന് പകല്‍ 11ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആദ്ധ്യാത്മികപ്രഭാഷണം. പകല്‍ ഒന്നിന് അന്നദാനം. രാത്രി ഒമ്പതിന് ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍. 

29ന് പകല്‍ ഒന്നിന് അന്നദാനം. വൈകിട്ട് മുന്നിന് പെരികെമന ശ്രീധരന്‍ നമ്പൂതിരിയുടെ ആദ്ധ്യാത്മീക പ്രഭാഷണം. 30ന് പകല്‍ 11.30 മുതല്‍ രണ്ടുവരെ ദേവപ്രതിഷ്ഠ. പകല്‍ ഒന്നിന് അന്നദാനം. രാത്രി ഒമ്പതിന് ബാലന്‍ നീലേശ്വരം, യഥുനാഥ് പള്ളിയത്ത് എന്നിവര്‍ അവതരിപ്പിക്കുന്ന '' മാന്ത്രിക സന്ധ്യ'' 31ന് പകല്‍ അന്നദാനം, രാത്രി ഒമ്പതിന് മില്ലേനിയം സ്റ്റാര്‍സിന്റെ ഗാനമേള. ജൂണ്‍ ഒന്നിന് പകല്‍ ഒന്നിന് അന്നദാനം, രാത്രി ഒമ്പതിന് ഉദുമ ജിഎച്ച്എസ്എസിലെ അധ്യാപിക പത്മാവതി സംഘത്തിന്റെ ഭക്തിഗാന സുധ. രണ്ടിന് രാവിലെ അഞ്ചിന് നടതുറക്കല്‍. പകല്‍ ഒന്നിന് അന്നദാനം, രാത്രി ഭൂതബലിയോടുകൂടി ഉത്സവം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.