Latest News

മേക്കപ്പ് മാന്റെ മരണം: പോലീസ് എന്നോടിത് ചെയ്യരുതായിരുന്നുവെന്ന് സുരേഷ് ഗോപി

കൊച്ചി: നമ്മുടെ നിയമങ്ങളും കേരളാ പോലീസിന്റെ മഹത്വവും എന്നും ഉയര്‍ത്തിപ്പിടികാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ആ എന്നോട് പോലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു. തന്റെ പേഴ്‌സണല്‍ മേക്കപ്പ് മാനും മാനേജറുമായിരുന്ന പി പി തോമസിനെ ഇടിച്ചിട്ട ബൈക്ക് കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ വിമര്‍ശിച്ചാണ് സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്.

ബുധനാഴ്ച അന്തരിച്ച പി.പി. തോമസ് സുരേഷ് ഗോപിക്ക് പേഴ്‌സണല്‍ മേക്കപ്പ് മാനും മാനേജറും മാത്രമായിരുന്നില്ല; കൂടപ്പിറപ്പിനോടെന്ന പോലെ അടുപ്പമുള്ളയാളായിരുന്നു. ”കുറ്റം ചെയ്തവരെ തൂക്കിക്കൊല്ലാനൊന്നുമല്ല. പക്ഷേ, ഒരു സാധു കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട സഹായങ്ങളുണ്ട്. അതിന് ഇടിച്ച വാഹനം കണ്ടെത്തണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും വേണം. അവര്‍ക്ക് നിയമത്തിന് മുമ്പാകെ ഹാജരായി ജാമ്യമെടുക്കാം. കേസ് അതിന്റെ വഴിക്ക് പൊയ്‌ക്കൊള്ളും. അതുകൊണ്ട് ബൈക്കോടിച്ചവര്‍ നിയമത്തിനു മുന്നിലെത്തണമെന്നാണ് എന്റെ അപേക്ഷ” എന്നും സുരേഷ് ഗോപി പറഞ്ഞു.

ആഭ്യന്തര മന്ത്രി ചെന്നിത്തലയെ ബന്ധപ്പെട്ടെങ്കിലും തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് തിരിച്ചുവിളിക്കുക പോലും ചെയ്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അപകടം സംഭവിച്ച് തോമസിനെ വാഹനത്തില്‍ കയറ്റുമ്പോള്‍ ബൈക്കോടിച്ചവര്‍ സമീപത്തുണ്ടായിരുന്നു. എന്നിട്ടാണ് അവരെ രക്ഷപ്പെടാന്‍ അനുവദിച്ചതെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.