Latest News

വിശുദ്ധ കഅ്ബാലയം കഴുകി

മക്ക: റംസാന്‍ മാസത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായി പുണ്യ കഅബാ ഷരീഫ് മന്ദിരത്തിന്റെ അകം കഴുകല്‍ ചടങ്ങ് നടന്നു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രതിനിധി മക്കാ ഗവര്‍ണര്‍ മിഷ്അല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചടങ്ങിന് നേതൃത്വം നല്കി. ഈ അടുത്താണ് മക്കാ ഗവര്‍ണര്‍ ആയി മിഷ്അല്‍ രാജകുമാരനെ അബ്ദുള്ള രാജാവ് നിയമിച്ചത്.

ഇരു ഹറം ഭരണ സമിതി തലവന്‍ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് രാജകുടുംബാംഗങ്ങള്‍, സൗദി സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രി അബ്ദുല്‍ അസീസ് ഖോജ, മറ്റു പണ്ഡിതര്‍, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ കഅബാ കഴുകലില്‍ സംബന്ധിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ശൈഖ് മുഹമ്മദ് നൂര്‍ റഹ്മാന്‍, ഇ. അഹമ്മദ് എം.പി, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി തുടങ്ങിയവരും പങ്കെടുത്തു.

കഅബയുടെ ചുമരുകള്‍ പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് തുടച്ചു വൃത്തിയാക്കിയത്. മന്ദിരത്തില്‍ സുഗന്ധം പൂശുകയും ചെയ്തു. ഹജ്ജിനും റംസാനും മുന്നോടിയായാണ് വിശുദ്ധമന്ദിരം കഴുകാറുള്ളത്. ഹജ്ജ് കാലത്ത് മന്ദിരത്തിന്റെ പുടവ പുതുക്കുകയും ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.