കോതമംഗലം: ആലുവയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ മൂന്ന് കുട്ടികള്‍ ഇടമലയാര്‍ പുഴയില്‍ മുങ്ങിമരിച്ചു.
ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ കടേപ്പിള്ളില്‍ 'അഭിരാമ'ത്തില്‍ അനൂപ് വാസുവിന്റെ മകന്‍ അഭിഷേക് (13), കടേപ്പിള്ളി പുഷ്പവിലാസം 'സൂര്യ'യില്‍ അഡ്വ. മനോജ് വാസുവിന്റെ മകന്‍ ആദിത്യ (17), കണയാം ഒന്ന് വൈശാഖില്‍ (ഉഷസ് ഭവന്‍) രാജീവിന്റെ മകന്‍ ഇഷാന്‍ രാജീവ് (കൃഷ്‌ണേന്ദു-16) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് മൂവരും. വടാട്ടുപാറ പലവന്‍പടിക്ക് സമീപം ഇടമലയാര്‍ പുഴയില്‍ ഞായറാഴ്ച രാവിലെ 10.30-നാണ് അപകടം. മൂവരും നീന്തുന്നതിനിടെ അഭിഷേക് ഒഴുക്കില്‍പ്പെട്ടു. അഭിഷേകിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആദിത്യനും കൃഷ്‌ണേന്ദുവും ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഫയര്‍ഫോഴ്‌സും തിരച്ചിലിനെത്തി.
അപകടം നടന്ന് ഏതാനും സമയത്തിനുള്ളില്‍ ആദിത്യനേയും കൃഷ്‌ണേന്ദുവിനേയും കരയിലെത്തിക്കാനായെങ്കിലും ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് 1.10-ഓടെ അഭിഷേകിന്റെ മൃതദേഹവും കണ്ടെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിന് ആലുവയില്‍ നിന്ന് ബന്ധുക്കള്‍ അടങ്ങിയ 21 അംഗ സംഘം ടെമ്പോട്രാവലറില്‍ ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, വടാട്ടുപാറ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു.
ഭൂതത്താന്‍കെട്ടില്‍ പ്രഭാതഭക്ഷണ ശേഷം ഇടമലയാറിലേക്ക് തിരിച്ചു. യാത്രാമദ്ധ്യേ വടാട്ടുപാറയില്‍ എത്തിയ സംഘം പലവന്‍പടിയില്‍ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ അല്പനേരം വിശ്രമിച്ച ശേഷം സമീപത്തെ ഇടമലയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിനിടയിലാണ് അപകടം.
മുതിര്‍ന്നവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വരും മുമ്പേ കുട്ടികള്‍ മൂവരും പുഴയില്‍ ഇറങ്ങിയിരുന്നു. ആദിത്യനും അഭിഷേകും സഹോദര പുത്രന്മാരാണ്. കൃഷ്‌ണേന്ദു ബന്ധുവിന്റെ മകനുമാണ്. മരണമടഞ്ഞ മൂവരുടേയും കണ്ണുകള്‍ അങ്കമാലി എല്‍.എഫ്. ആസ്പത്രിയിലേക്ക് ദാനം ചെയ്തു. ആലുവ ആലങ്ങാട് തിരുവാലൂര്‍ സായി വിദ്യാവിഹാര്‍ സ്‌കൂളിലെ ഒമ്പതാം കഌസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. അമ്മ: ബീന, സഹോദരി: അശ്വതി, പിതാവ് അനൂപ് വാസു വിദേശത്താണ്.
ആദിത്യന്‍ കാക്കനാട് തേവയ്ക്കല്‍ വിദ്യോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പഌസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് അപകടം. അമ്മ: അഡ്വ. ദീപ, സഹോദരന്‍: ഗൗതം.
കടുങ്ങല്ലൂര്‍ രാജശ്രീ സ്‌കൂള്‍ പഌസ് ടു വിദ്യാര്‍ത്ഥിയാണ് ഇഷാന്‍. അമ്മ: ബിന്ദു. സഹോദരി: മേഘ്‌ന. പിതാവ് രാജീവ് വിദേശത്താണ്. മൂവരുടേയും മൃതദേഹങ്ങള്‍ കോതമംഗലം താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. അപകടം അറിഞ്ഞ് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ടി.യു. കുരുവിള എം.എല്‍.എ. എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kodamangalam, Abhi, jithu, Krishnandu

No comments:
Post a Comment