കണ്ണൂര്‍: ബിജെപിക്കു കേന്ദ്രത്തില്‍ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയതോടെ ആര്‍എസ്എസിന്റെ ശക്തികേന്ദ്രങ്ങളില്‍ മറ്റു മതക്കാര്‍ക്കു താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ താവളമായ പൊയിലൂരില്‍നിന്നു രണ്ടു മുസ്ലിം കുടുംബങ്ങള്‍ക്കു താമസം മാറേണ്ടിവന്നു.
തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം ആഹ്ളാദപ്രകടനം നടത്തിയ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്ലിംകളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാനിലേക്കു പോവേണ്ടി വരുമെന്നായിരുന്നു ഭീഷണി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു പ്രദേശങ്ങളിലും ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെയാണു പൊലീസ് രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിയുന്നത്. തളിപ്പറമ്പ് സിഎച്ച് സെന്റര്‍ നശിപ്പിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു.
മുസ്ലിം ലീഗിനു ഗള്‍ഫില്‍നിന്നു കിട്ടിയ സംഭാവനയുടെ കണക്കുകള്‍വരെ കത്തിനശിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ലീഗ് നേതാക്കളാണ് അക്രമം ആസൂത്രണം ചെയ്തതെന്നു പൊലീസിനു ബോധ്യമായതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. നേരത്തെ ഏഴോം കൊട്ടിലയില്‍ ലീഗ് അനുകൂലികളുടെ മദ്രസയും ഖുര്‍ആനും വരെ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നില്‍ ലീഗുകാര്‍ തന്നെയാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment