Latest News

  

സത്യപ്രതിജ്ഞക്ക് വിളിച്ചുവരുത്തി പ്രസിഡന്റ് മുങ്ങി

തിരൂരങ്ങാടി : വെളളിയാഴ്ച തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ കോട്ടുവലക്കാട് ഡിവിഷനില്‍ നിന്ന് വിജയിച്ച ചാത്തമ്പാടന്‍ ഹംസ മൗലവിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ പഞ്ചായത്തിലേക്ക് വിളിച്ചു വരുത്തി പഞ്ചായത്ത് പ്രസിഡന്റ് മുങ്ങിയതായി ആക്ഷേപം. ഇതെ തുടര്‍ന്ന് ഇടതു ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മൂന്ന് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ഹാജരാകണമെന്ന് ചാത്തമ്പാടന്‍ ഹംസയെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഇവരെത്താന്‍ 3.5 ആയതോടെ സത്യവാചകം ചൊല്ലികൊടുക്കേണ്ട പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങി പോകുകയായിരുന്നത്രെ.

അതെസമയം പഞ്ചായത്ത് സെക്രട്ടറിയുടെയും പോലീസ് ഉദേ്യാഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തില്‍ ശനിയാഴ്ച പത്ത് മണിക്ക് ചര്‍ച്ചയ്ക്ക് ശേഷം സത്യപ്രതിഞ്ജാ ചടങ്ങ് നിശ്ചയിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.

 Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.