Latest News

മോഡിയെ പ്രശംസിച്ച ഫേസ്ബുക്കിലെ പോസ്റ്റിന് വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ്

മലപ്പുറം: ഫേസ്ബുക്കിലെ വിവാദ പോസ്റ്റിന് വിശദീകരണവുമായി മലപ്പുറം നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ കെ.പി. മുഹമ്മദ് മുസ്തഫ വീണ്ടും രംഗത്തെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി സ്വന്തമാക്കിയ തിളക്കമാര്‍ന്ന വിജയത്തില്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

മുസ്ലീം ലീഗ് നേതാവുകൂടിയായ മുഹമ്മദ് മുസ്തഫയുടെ ഈ പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിശദീകരണവുമായി മുസ്തഫ ഫെയ്‌സ് ബുക്കില്‍ വീണ്ടും പോസ്റ്റിട്ടത്.
താന്‍ മോഡിയെ പ്രശംസിച്ചതിനെ ഇത്ര വലിയ വിഷയമാക്കേണ്ടതില്ലെന്ന മറുപടിയാണ് മുഹമ്മദ് മുസ്തഫ നല്‍കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു ക്രിക്കറ്റ് മല്‍സരം നടന്നു. അതില്‍ ഇന്ത്യ പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. വിക്കറ്റും ക്രിക്കറ്റ് ബാറ്റുമെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ പാക് ക്യാപ്റ്റനെ തല്ലണോ? അതോ ഹസ്തദാനം നല്‍കി അദ്ദേഹത്തെ അഭിനന്ദിക്കണോ? മുഹമ്മദ് മുസ്തഫ ചോദിക്കുന്നു.
തോല്‍വിയേയും സ്വീകരിക്കാന്‍ നമുക്ക് കഴിയണം. അതേപോലെതന്നെ വിജയിച്ചയാളെ പ്രശംസിക്കാനും അഭിനന്ദിക്കാനും നമ്മള്‍ പഠിക്കണം. അത് മാത്രമാണ് ഞാനിവിടെ ചെയ്തത്. ഞാനൊരു ഇന്ത്യന്‍ പൗരനാണ്. എന്റെ രാജ്യത്തെ പുതിയ സര്‍ക്കാരിനെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുമൊക്കെ എനിക്കും ആകുലതകളുണ്ട്. അതിനേക്കാളേറെ, ന്യൂനപക്ഷവിഭാഗംം ഭൂരിപക്ഷമുളള ഒരു മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനാണ് ഞാന്‍. മതേതരത്വവും സമാധാനവുമുള്ള ഒരു സര്‍ക്കാരുണ്ടാകാനാണ് ഞാനും ആഗ്രഹിക്കുന്നത് മുഹമ്മദ് മുസ്തഫ കൂട്ടിച്ചേര്‍ത്തു.

മോദിയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.