Latest News

മോദിയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തില്‍ നരേന്ദ്ര മോദിയെയും സംഘത്തെയും പ്രശംസിച്ച് മലപ്പുറം നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ കെ.പി. മുഹമ്മദ് മുസ്തഫയുടെ ഫെയ്സ്ബുക് പോസ്റ്റ്. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തില്‍ ആശംസകളര്‍പ്പിച്ചാണ് പോസ്റ്റ്. മതേതരവും ശാന്തിയുള്ളതും വികസനോന്മുഖവുമായ മികച്ച ഭരണം ഇന്ത്യയിലുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന് കുറിപ്പിനടിയില്‍ രേഖപ്പെടുത്താനും മറന്നിട്ടില്ല.
മറ്റൊരു പോസ്റ്റില്‍, സാധാരണ ജനങ്ങള്‍ക്ക് മോദിയുടെ ജാതിയോ മതമോ പാര്‍ട്ടിയോ അല്ല ആവശ്യമെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണെന്നും മോദി സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.