Latest News

മദ്യ വില്‍പ്പനക്കതിരെ ക്യാമ്പയില്‍ പ്രവര്‍ത്തനം

മാങ്ങാട്: ബാര വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ നടക്കുന്ന അനധികൃത വിദേശ മദ്യ വില്‍പ്പനക്കതിരെ ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ പ്രവര്‍ത്തനം തുടങ്ങി. മദ്യ വില്‍പ്പന നടത്തുന്ന വീടുകളില്‍ കയറി വീട്ടുകാര്‍ക്ക് മുന്നറിയപ്പ് നല്‍കി.

മദ്യം എത്തിച്ച് കൊടുക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് പൊലീസ് നല്‍കും. ബാര വില്ലേജിലെ മാങ്ങാട്, ആര്യയടുക്കം, അരമങ്ങാനം, വെടിക്കുന്ന്, മുല്ലച്ചേരി, ബാര, അംബാപുരം പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി വ്യാപകമായി വിദേശമദ്യ വില്‍പ്പന നടക്കുകയാണ്.

 ആവശ്യകാര്‍ക്ക് വാഹനങ്ങളില്‍ മദ്യം എത്തിക്കുന്നതായി ഡിവൈഎഫ്‌ഐ ബാര വില്ലേജ് കമ്മിറ്റി ആരോപിച്ചു. ഇതിനെതുടര്‍ന്നാണ് മദ്യ വില്‍പ്പനക്കതിരെ ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്താന്‍ കമ്മിറ്റി തീരുമാനിച്ചത്. പോസ്റ്റര്‍പ്രചരണം, വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.