മംഗലാപുരം: രണ്ടുമാസമായി ബണ്ട്വാള്‍ സരപാടി നിവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയ, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് ഒടുവില്‍ ചുരുളുകളഴിഞ്ഞു. പെണ്‍കുട്ടിയെ ബല്‍ഗാമിലെ വാടകവീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം തട്ടിക്കൊണ്ടുപോകലല്ലെന്നും കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും തെളിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ മാര്‍ച്ച് -17 നാണ് പതിനഞ്ചുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതാവുന്നത്. അമ്മായി സവിതയോടൊപ്പം കടയില്‍ ചെരിപ്പുവാങ്ങാന്‍ പോയി വരുമ്പോള്‍ ആരോ ഒരു കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പുറംലോകമറിഞ്ഞത്.
സംഭവം വിവാദമായതോടെ നാട്ടുകാരും വീട്ടുകാരും ആശങ്കയിലായി. പെണ്‍കുട്ടിയെ അമ്മായിയുടെ അറിവോടെ തട്ടിക്കൊണ്ടുപോയതാണെന്നും മുംബെയിലെത്തിച്ച് വിറ്റെന്നും വരെ കഥകളിറങ്ങി.
അതിനിടെ, പെണ്‍കുട്ടിയെ കയറ്റിയ കാറിന്റെ ഉടമയായ അശോകിന്റെ അമ്മാവന്‍ ധര്‍മരാജനെയും പെണ്‍കുട്ടിയുടെ അമ്മായി സവിതയെയും പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണത്തിലാണ് ബല്‍ഗാമിലെ കെംപെവാഡയില്‍ ഒരു വാടകവീട്ടില്‍ താമസിക്കുന്ന വിവരമറിഞ്ഞത്. അവിടത്തെ പോലീസിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. ചോദ്യം ചെയ്തപ്പോഴാണ് അശോകുമായുള്ള പ്രണയത്തിന്റെ കഥകള്‍ പുറത്തുവന്നത്.
പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണത്തിലാണ് ബല്‍ഗാമിലെ കെംപെവാഡയില്‍ ഒരു വാടകവീട്ടില്‍ താമസിക്കുന്ന വിവരമറിഞ്ഞത്. അവിടത്തെ പോലീസിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. ചോദ്യം ചെയ്തപ്പോഴാണ് അശോകുമായുള്ള പ്രണയത്തിന്റെ കഥകള്‍ പുറത്തുവന്നത്.
അമ്മായിയോട് ആത്മഹത്യാഭീഷണി മുഴക്കി, അശോകിനോടൊപ്പം കുറച്ചുസമയം പുറത്തുപോയി വരാമെന്നു പറഞ്ഞാണ് പെണ്‍കുട്ടി കാറില്‍ക്കയറി പോയത്. ഇവര്‍ പോയത് നേരെ ബല്‍ഗാമിലേക്കാണ്. ഭാര്യയും രണ്ടു കുട്ടികളുമുള്ള മഹാരാഷ്ട്ര സ്വദേശിയായ അശോക് വിവാഹമോചനം നേടിയതാണ്.
ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ പെണ്‍കുട്ടിയുമായുള്ള ബന്ധം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടു. അശോകിന്റെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment