കാഞ്ഞങ്ങാട്: ട്രാവല്‍ ഏജന്‍സി മുഖാന്തരം കുവൈത്തിലേക്ക് യാത്ര തിരിക്കാന്‍ കൊച്ചിയിലേക്ക് പോയ യുവാവിനെ കാണാതായി. രാവണീശ്വരം തണ്ണോട്ടെ പുല്ലാഞ്ഞികുഴിയിലെ നാരായണന്‍-മാധവി ദമ്പതികളുടെ മകന്‍ എ ചന്ദ്രനാ(33)ണ് അപ്രത്യക്ഷനായത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 12 നാണ് ചന്ദ്രന്‍ കൊച്ചിയിലേക്ക് പോയത്. നേരത്തെ തന്നെ കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ വിദേശ ജോലിക്ക് വേണ്ടി ഇന്റര്‍വ്യൂവിന് ചന്ദ്രന്‍ ഹാജരായിരുന്നു.
ട്രാവല്‍ ഏജന്‍സി തരപ്പെടുത്തിയ വിസയില്‍ കുവൈത്തിലേക്ക് തിരിക്കാനാണ് ചന്ദ്രന്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടത്. കഴിഞ്ഞ എട്ടുമാസമായി ചന്ദ്രനെ കുറിച്ച് യാതൊരു വിവരവുമില്ല. വീട്ടുകാരുമായി ഈ കാലയളവില്‍ ചന്ദ്രന്‍ ബന്ധപ്പെട്ടിട്ടുമില്ല. കുവൈത്തില്‍ ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയെ അന്വേഷിച്ച് ബന്ധുക്കള്‍ ചെന്നെങ്കിലും ഈ ട്രാവല്‍ ഏജന്‍സി മാസങ്ങള്‍ക്ക് മുമ്പ് അടച്ച് പൂട്ടിയെന്നാണ് മനസ്സിലായത്.
ചന്ദ്രന്‍ ഏതെങ്കിലും തൊഴില്‍ റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങിയോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അവിവാഹിതനാണ.് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Missing, Kanhangad.
No comments:
Post a Comment