ബേക്കല്‍: വധശ്രമക്കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പള്ളിക്കര താഴെതൊട്ടിയിലെ സഹീറിനെയാണ്(23) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സഹീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പള്ളിക്കര ജോളി നഗറിലെ തെക്കേകുന്നില്‍ ടി കെ അബ്ദുള്‍ നസീറിനെ(35) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സഹീര്‍.
2011 ജൂണ്‍ 14 നാണ് കേസിനാസ്പദമായ സംഭവം . അബ്ദുള്‍ നസീറിന്റെ സഹോദര പുത്രനെ ഫോണില്‍ അസഭ്യം പറഞ്ഞതിന് ചോദ്യം ചെയ്ത വിരോധം കാരണം നസീറിനെ സഹീര്‍ ഉള്‍പ്പെടുന്ന സംഘം കല്ലിങ്കാലില്‍ തടഞ്ഞ് നിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് പിരിക്കേല്പ്പിച്ചുവെന്നാണ് കേസ്.
സാരമായി പരിക്കേറ്റ അബ്ദുള്‍ നസീറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ പോലീസ് അറസ്റ്റുചെയ്തുവെങ്കിലും സഹീര്‍ പോലീസിന് പിടികൊടുക്കാത ഒളിവില്‍ പോവുകയാണുണ്ടായത്.
സഹീറിനെ അറസ്റ്റുചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹീറിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment