രാജപുരം: കള്ളാറിനടുത്ത ആടകം പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരും ഡ്രൈവരും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച രാവിലെ 10 മണിയോട് കൂടിയാണ് അപകടം.
പേരടുക്കം ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുകയായിരുന്ന അടോട്ട്കയ പെരുങ്കയത്തെ കുമാരന് നായക്(60), ഭാര്യ ജാനകി ഭായ്(55), പേരക്കുട്ടി വൈശ(5) എന്നിവര്‍ സഞ്ചരിച്ച കെ എല്‍ 60 ബി 6084 നമ്പര്‍ ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
പരിക്കേറ്റ കുമാരന് നായക്കിനെയും വൈശയെയും പൂടംകല്ല് പ്രാഥമിക കേന്ദ്രത്തിലും സാരമായി പരിക്കേറ്റ ജാനകിഭായിയെയും ഓട്ടോ ഡ്രൈവറെയും മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ അമിത വേഗതയിലാണ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment