Latest News

വാട്‌സ് അപ്പില്‍ മോഡിക്കെതിരെ സന്ദേശം പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍

ബാംഗ്ലൂര്‍: പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്ന നരേന്ദ്രമോഡിക്കെതിരെ വാട്‌സപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചെന്ന കുറ്റത്തിന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഭട്കലിലെ കോളജിലെ എംബിഎ വിദ്യാര്‍ഥിയായ സയ്യീദ് വഖാസി (24) നെയാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

വാട്‌സ് ആപ്പില്‍ വിവാദസന്ദേശം ലഭിച്ച വിവരാവകാശപ്രവര്‍ത്തകനായ ജയന്ത് മുകുന്ദ് തിനായ്ക്കര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ബെല്‍ഗോം പോലീസ് വഖാസിനെതിരേ കേസെടുത്തത്

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന മേയ് 16-നാണ് വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഇയാളുടെ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നെത്തിയ ബെല്‍ഗോം പോലീസ് വീട് കണ്ടെത്തുകയും ക്രൈംബ്രാഞ്ചിനെ വിവരമറിയിക്കുകയായിരുന്നു. വഖാസിനെതിരേ ഐടി നിയമപ്രകാരമാണ് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.