പീരുമേട്: വെള്ളം കോരുന്നതിനിടെ കുളത്തില്‍ വീണ ബക്കറ്റ് എടുക്കാന്‍ ശ്രമിച്ച ആറുവയസ്സുകാരന്‍ മുങ്ങിമരിച്ചു. സഹോദരന്‍ അപകടത്തില്‍പ്പെടുന്നതു കണ്ട് രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ സഹോദരിയെ സമീപവാസികള്‍ രക്ഷിച്ചു.
മകന്‍ മരിച്ച വിവരം അറിഞ്ഞു കുഴഞ്ഞുവീണ പിതാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍. കരടിക്കുഴി എസ്റ്റേറ്റില്‍ മുത്തുകുമാറിന്റെ മകന്‍ പ്രദീപ്കുമാര്‍(ആറ്) ആണ് മരിച്ചത്.
സഹോദരി വൃന്ദയ്ക്കും കൂട്ടുകാരി അനീഷയോടും ഒപ്പം വീടിനു സമീപത്തെ കുളത്തില്‍നിന്നു വെള്ളം കോരുകയായിരുന്നു പ്രദീപ്കുമാര്‍. ഇതിനിടെ കുളത്തില്‍ വീണ ബക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഉടന്‍ സഹോദരി വൃന്ദയും കുളത്തിലേക്ക് ചാടി.

സമീപത്തുണ്ടായിരുന്ന അനീഷയുടെ നിലവളി കേട്ട് ഒാടിയെത്തിയവര്‍ കുളത്തില്‍ ചാടി രണ്ട് പേരെയും പുറത്തെടുത്തു. എന്നാല്‍ പ്രദീപിനെ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അപകട വിവരം അറിഞ്ഞു കുഴഞ്ഞുവീണ പിതാവ് മുത്തുകുമാറിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment