Latest News

ടി.ടി.ഇ. തള്ളിയിട്ട യാത്രക്കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു

മുംബൈ: തീവണ്ടിയില്‍ കയറുന്നതിനിടെ ടിക്കറ്റ്പരിശോധകന്‍ തള്ളിയിട്ട യാത്രക്കാരി തീവണ്ടിക്കടിയില്‍പെട്ട് മരിച്ചു. ജനറല്‍ ടിക്കറ്റുമായി എ.സി. കോച്ചില്‍ കയറാന്‍ ശ്രമിച്ച ഉജ്വാല പാണ്ഡെ (38) ആണ് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ടിക്കറ്റ്പരിശോധകന്‍ സമ്പത്ത് സാലുങ്കെയെ പോലീസ് അറസ്റ്റു ചെയ്തു.

കുര്‍ള ലോകമാന്യതിലക് - രാജേന്ദ്രനഗര്‍ പട്‌ന എക്‌സ്പ്രസ്സില്‍ എ.സി. കോച്ചില്‍ പത്തുവയസ്സുള്ള മകളോടൊപ്പം കയറാന്‍ ശ്രമിച്ച ഉജ്വാലയെ ആദ്യം സമ്പത്ത് സാലുങ്കെ തടഞ്ഞു.

തീവണ്ടി നീങ്ങിത്തുടങ്ങിയതിനെത്തുടര്‍ന്ന് യാത്ര മുടങ്ങുമോയെന്ന് ഭയന്ന് ഉജ്വാല വീണ്ടും എ.സി. കോച്ചില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ സമ്പത്ത് സാലുങ്കെ തള്ളിയിട്ടു. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കാണ് അവര്‍ വീണത്. ഉജ്വാലയെ യാത്ര അയയ്ക്കാനെത്തിയ അനന്തരവന്‍ രാഹുല്‍ പുരോഹിത് ബഹളമുണ്ടാക്കി തീവണ്ടി നിര്‍ത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തെത്തുടര്‍ന്ന് പാന്‍ട്രി കാറിനുള്ളില്‍ ഒളിച്ച സമ്പത്ത് സാലുങ്കയെ യാത്രക്കാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. അറസ്റ്റിലായ സാലുങ്കെയെ മദ്യപിച്ചിരുന്നുവോ എന്ന് അറിയാനായി പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.