കാസര്‍കോട്: ചിത്താരിയിലെ ഗള്‍ഫുകാരനായ യുവാവിനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്ത് പണം തട്ടിയ കേസില്‍ മൂന്നുപേരെക്കൂടി അന്വേഷണസംഘം പ്രതിചേര്‍ത്തു. കാസര്‍കോട്ടെ അബ്ദുള്‍ റഹ്മാന്‍ തെരുവത്ത്, ആസാദ്‌നഗറിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന ബേക്കൂര്‍ സിദ്ദിഖ്, നൗഫല്‍ എന്ന ടി.കെ.മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. രണ്ടു സ്ത്രീകളടക്കം അഞ്ചുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
മുഖ്യസൂത്രധാരനും പാറക്കട്ട സ്വദേശിയുമായ ഉവൈസ് എന്ന അഹമ്മദ് ഉവൈസ് (22), മാങ്ങാട് വാടക ക്വാര്‍ട്ടേഴ്‌സിലെ ഷാനി എന്നുവിളിക്കുന്ന സമീന (24) എന്നിവര്‍ക്കൊപ്പം കേസില്‍ പ്രധാനപങ്കാണ് അബ്ദുള്‍ റഹ്മാന്‍ തെരുവത്തിനെന്ന് പോലീസറിയിച്ചു. ഏഴുലക്ഷം രൂപ നല്‍കിയാല്‍ സംഭവം ഒതുക്കാമെന്നു പറഞ്ഞത് മധ്യസ്ഥനെന്ന വ്യാജേന കാറില്‍ വന്നത് അബ്ദുള്‍ റഹ്മാന്‍ തെരുവത്തും സംഘവുമായിരുന്നു. പോലീസിലറിയിച്ചാല്‍ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പരാതിക്കാരനായ കാഞ്ഞങ്ങാട് ചിത്താരി വലിയവളപ്പില്‍ സ്വദേശി അബ്ബാസ് ഇവരുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നറിയിച്ച ദിവസം ഹാജരാകാതെ അബ്ദുള്‍ റഹ്മാന്‍ തെരുവത്ത് മുങ്ങിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. മിസ്ഡ് കോളില്‍ പരിചയപ്പെട്ട രണ്ടു യുവതികള്‍ക്കൊപ്പം കാസര്‍കോട് ആസാദ്‌നഗറിലെ ഒരു വീട്ടിലെത്തിയ അബ്ബാസിനെ സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ടതാണ് കേസിനിടയാക്കിയത്. ഇയാളുടെ നഗ്നചിത്രം ഒളിക്യാമറയിലൂടെ പകര്‍ത്തിയത് കാണിച്ചായിരുന്നു ഭീഷണി.
30 ലക്ഷം രൂപയാണു ചോദിച്ചത്. അത്രയും തുക ഇല്ലെന്നു പറഞ്ഞപ്പോള്‍ ഏഴു ലക്ഷം രൂപ രാത്രി ഒന്‍പതു മണിക്ക് എത്തിക്കണമെന്ന് സംഘം അറിയിച്ചു. അപ്പോള്‍ ൈകയിലുണ്ടായിരുന്ന 17,000 രൂപയും വാച്ചും അമ്പതിനായിരം രൂപ വിലവരുന്ന മൊബൈലും സംഘം കവര്‍ന്നു.
പിന്നീട് അബ്ബാസ് പോലീസിനെ വിവരമറിയിച്ചു. കാസര്‍കോട് നഗരത്തില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ തേളപ്പുറത്തെ ടി.നസീറ(32)യെയും അറസ്റ്റുചെയ്തു.
പിന്നീട് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന പാറക്കട്ട സ്വദേശി ഉവൈസ് എന്ന അഹമ്മദ് ഉവൈസ് (22), മാങ്ങാട് വാടക ക്വാര്‍ട്ടേഴ്‌സിലെ ഷാനി എന്നുവിളിക്കുന്ന സമീന (24) എന്നിവരെ പോലീസ് നാടകീയമായി പിടികൂടി. കേസിലെ മുഖ്യസൂത്രധാരനാണ് അഹമ്മദ് ഉവൈസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Chithari, Case, Sex Photos

No comments:
Post a Comment