സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കോച്ചടയാന്‍ തീയേറ്ററുകളില്‍. നീണ്ട കാത്തിരിപ്പിനു ശേഷമെത്തിയ ചിത്രത്തിന് ആരാധകര്‍ വന്‍ വരവേല്‍പാണ് നല്‍കുന്നത്. എട്ട് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
രജനീകാന്തിന്റെ മകള്‍ സൗന്ദര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്കും ദീപികയ്ക്കും പുറമേ ജാക്കിഷ്‌റോഫ്, ശോഭന, ശരത്കുമാര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നിരവധി തവണ റിലീസ് മാറ്റിവച്ച ശേഷമാണ് കോച്ചടയാന്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി 3000 ലേറെ സ്ക്രീനുകളിലാണ് കോച്ചടയാനെത്തിയത്. അമേരിക്ക, ജപ്പാന്‍, സ്വിറ്റസര്‍ലന്ഡ്, ഇംഗ്ലണ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും റിലീസുണ്ട്. ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലെക്സില്‍ റിലീസ് ദിനം 16 സ്ക്രീനുകളിലായി 100 ഷോ ആണ് ഒരുക്കിയിരിക്കുന്നത്.
തമിഴിന് പുറമേ ജാപാ്പനീസ്, ഇംഗ്ലീഷ്, ഹിന്ദി , ബംഗാളി അടക്കം എട്ട് ഭാഷകള്‍ കോച്ചടയാന്‍ സംസാരിക്കും.2 ഡി 3 ഡി വേര്‍ഷനുകളില്‍ ചിത്രം കാണാം. ഇന്ത്യയില്‍ ആദ്യമായി മോഷന്‍ ക്യാപ്ച്വര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ് കോച്ചടയാന്‍. കോച്ചടയാന്‍, റാണ, സേന എന്നിങ്ങനെ സ്റ്റൈല്‍ മന്നന്‍റെ മൂന്ന് അവതാരങ്ങള്‍ ചിത്രത്തിലുണ്ടാകും. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ 8 പാട്ടുകളാണ് മറ്റൊരാകര്‍ഷണം. 125 കോടി രൂപ ചെലവില്‍ രണ്ടര വര്‍ഷമെടുത്താണ് കോച്ചടയാന്‍ പൂര്‍ത്തീകരിച്ചത്.

No comments:
Post a Comment