Latest News

നടന്‍ നാസറിന്റെ മകന്‍ ഫൈസലിന്റെ നില ഗുരുതരമായി തുടരുന്നു

ചെന്നൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തെന്നിന്ത്യന്‍ നടന്‍ നാസറിന്റെ മകന്‍ അപകട നില തരണം ചെയ്തില്ലെന്ന് ആശുപത്രി റിപ്പോര്‍ട്ട്. 24 മണിക്കുറുകള്‍ക്കു ശേഷം മാത്രമേ നാസറിന്റെ മകന്‍ ഫൈസലിന്റെ ആരോഗ്യ നിലയെക്കുറിച്ച് കുടുതല്‍ വിവരം പുറത്തുവിടാനാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം ഫൈസല്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഫൈസലിനൊപ്പം ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ എന്ന സുഹൃത്തിന്റെ നില കുടുതല്‍ ഗുരുതരമാണ്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിഥേയരാക്കി . ഇവര്‍ സഞ്ചരിച്ച ആഢംഭര കാര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന മൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.

180 കിലോമീറ്ററിലധികം വേഗതയിലാണ് ഇവരുടെ കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം . അമിത വേഗതയാണ് അപകടത്തിന് കാരണമായത്. വിവരമറിഞ്ഞയുടന്‍ നാസറും ഭാര്യയും ആശുപത്രയിലെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Actor Son, Faizal.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.