കറാച്ചി: പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 151 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിക്കും. ജയില്‍ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം ലഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Pakisthan, World News
നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായുളള നടപടി ഇന്ത്യ- പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു വിലയിരുത്തപ്പെടുന്നത്. കറാച്ചിയില്‍ നിന്നു ബസ് മാര്‍ഗം ലഹോറിലെത്തിച്ച് അവിടെ വാഗാ അതിര്‍ത്തിവഴിയാണു മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലെത്തുന്നത്. ഇവര്‍ക്ക് വസ്ത്രവും കുറച്ചു പണവും സമ്മാനങ്ങളും കൊടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാക്കിസ്ഥാന്‍ 337 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചിരുന്നു. പിന്നീട് ദീപാവലി ദിനത്തില്‍ 15 പേരെയും മോചിപ്പിച്ചു. നിലവില്‍ 229 ഇനത്യന്‍ മത്സ്യത്തൊഴിലാളികളും 780 ഇന്ത്യന്‍ ബോട്ടുകളുമാണു പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളത്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി 200 ഓളം പാക്ക് മത്സ്യത്തൊഴിലാളികളുമുണ്ട്.

No comments:
Post a Comment