കാസര്‍കോട്: കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയ യുവാവിനെ ബൈക്കിലെത്തി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് എസ്.ഐ. ടി.ഉത്തംദാസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ മുട്ടത്തോടിയിലെ അബ്ദുള്‍ റസാഖ് (23), ആലംപാടി റഹ്മാനി നഗറിലെ ഇബ്രാഹിം ഷബീര്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയതത്. അബ്ദുള്‍ റസാഖിന്റേതാണ് ബൈക്ക്.
കോഴിക്കോട് തിക്കോടിയിലെ മണികണ്ഠന്റെ മകന്‍ കെ.പി.മോബിലാലിനാണ് (19) പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയ മോബിലാല്‍ അത് കഴിഞ്ഞ് ലോഡ്ജിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം.
വെള്ളിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയ മോബിലാല്‍ അത് കഴിഞ്ഞ് ലോഡ്ജിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം.
ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മോബിലാലിന്റെ തലയ്ക്ക് മുറിവേറ്റു. കാവി ലുങ്കിയും കയ്യില്‍ ചുവന്ന ചരടും കെട്ടിയതാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment