Latest News

മൈസൂരില്‍ വാഹനാപകടത്തില്‍ ഒന്പത് മലയാളികള്‍ മരിച്ചു

മൈസൂര്‍ : മൈസൂരിനടുത്ത് പെരിയപട്ടണത്ത് ടെംമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒമ്പത് മലയാളികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു.

മംഗലാപുരം ദര്‍ളക്കട്ടയിലെ സെയ്ദ് എന്നയാളിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. തമിഴ്‌നാട്ടിലെ ഒരു പള്ളിയില്‍ ആരാധന നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

നാല് സ്ത്രീകളും മുന്നു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇഖ്ബാല്‍ (30), ഫൗസിയ(24), മുഹമ്മദ് ഇര്‍ഷാന്‍(3), മുഹമ്മദ് ഹിഷാം (4) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട് ബുധനാഴ്ച പുലര്‍ച്ചെ മൈസൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ മടിക്കേരി റോഡില്‍ വച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായരുന്നു. അപകടത്തില്‍ ടെംബോ ട്രാവലറിന്റെ പകുതി ഭാഗം തകര്‍ന്നു.

മൃതദേഹങ്ങള്‍ മൈസൂര്‍ കെ.ആര്‍ . ആസ്പത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Mysoor.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.