മംഗലാപുരം: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ശ്രീധര്‍ ആചാരിയുടെ മകന്‍ നിധിന്‍ ആചാരി (27) ആണ് മരിച്ചത് കഴിഞ്ഞദിവസം കൊണാജെ പോലീസ് സ്‌റ്റേഷന് സമീപ്പം മുടിപ്പുവിലാണ് അപകടം ഉണ്ടായത്.
എ.സി കമ്പനിയിലെ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു നിധിന്‍. മുടിപ്പുവിലെ ഇന്‍ഫോസിസില്‍ എ.സി റിപ്പയര്‍ ചെയ്ത് മടങ്ങുംവഴിയാണ് അപകടത്തില്‍ പെട്ടത്. റോഡിലേക്ക് തെറിച്ചുവീണ നിധിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഐ.ടി.ഐയിലെ പഠനത്തിന് ശേഷമാണ് നിധിന്‍ എ.സി ഓപ്പറേറ്ററായി ജോലിക്ക് കയറിയത്. വരുന്ന ജൂണില്‍ സഹോദരിയുടെ വിവാഹം നടക്കാനിരിക്കെയാണ് നിധിനെ മരണം ബൈക്കപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Manglore, Accident, Obituary.

No comments:
Post a Comment