Latest News

നീലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സഹപാഠികള്‍ കളിയാക്കി; പത്തൊമ്പതുകാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ന്യൂയോര്‍ക്ക്: കാണാന്‍ അതീവ സുന്ദരി. പ്രായം 19 മാത്രം. ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹം. പക്ഷെ എലിസ ഫന്‍കെയ്ക്ക് ആയുസ് കുറവായിരുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കാതെ ചെറുപ്രായത്തില്‍ സ്വയം വെടിവച്ചു മരിക്കാനായിരുന്നു അവളുടെ വിധി.

നീലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സ്കൂളിലെ കൂട്ടുകാര്‍ കളിയാക്കിയതായിരുന്നു ജീവനൊടുക്കാന്‍ കാരണം. കാസ്റ്റിംഗ് കൗച്ച് എക്‌സ് എന്ന വെബ്‌സൈറ്റിന് വേണ്ടിയാണ് സ്റ്റെല്ലാ ആന്‍ എന്ന പേരില്‍ അപരിചിതനായ പുരുഷനുമൊത്ത് അവള്‍ സെക്‌സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് എലിസയുടെ സെക്‌സ് വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

അപ്പോള്‍ മുതല്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അശ്ലീലവും അവഹേളനാപരവുമായ സന്ദേശങ്ങളുടെ ഒഴുക്കായിരുന്നു. മിക്കതും മമ്പ് പഠിച്ച സ്കൂളിലെ സഹപാഠികളുടെയായിരുന്നു. ഗോസിപ്പുകള്‍ മുതല്‍ അസഭ്യം പറയുകയും അപകീര്‍ത്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങളുമുണ്ടായിരുന്നു അവയില്‍.

ഒരാള്‍ വിളിച്ചത് 'തോട്ട്' എന്നാണ്. വേശ്യ എന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന ചീത്ത വാക്കാണിത്. വിദ്യാര്‍ഥികള്‍ കാന്റീനില്‍ വട്ടം കൂടിയിരുന്ന് മൊബൈല്‍ ഫോണുകളില്‍ അവളുടെ സെക്‌സ് വീഡിയോ കാണുകയും ചെയ്തിരുന്നു.

എലിസയുടെ കുട്ടിക്കാലവും കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. അവളുടെ പിതാവ് റഷാദ് ബോമാനെ തട്ടിപ്പിന്റെ പേരില്‍ 2001ല്‍ ജയിലിലടച്ചിരുന്നു. ഓഡിയോ ടേപ്പുകള്‍ വഴിയാണ് അവള്‍ പിതാവുമായി സംസാരിച്ചിരുന്നതെന്നാണ് കോടതി രേഖകള്‍ കാണിക്കുന്നത്. അവളുടെ അമ്മയ്ക്കും കാമുകനുമെതിരെ മയക്കുമരുന്നു കേസും ഉണ്ടായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച് അവളെ വിഷാദരോഗവും അലട്ടിയിരുന്നു.

കൂട്ടുകാരത്തില്‍ നിന്നുണ്ടായ അപമാനത്തില്‍ മനം നൊന്ത് എലിസ ഏപ്രില്‍ 17-ാം തീയതി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. കുടൂംബ വക ബോട്ടില്‍ ബിഗ് കാര്‍ണിലിയ തടാകത്തിലാണ് അവളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എലിസയുടെ സെക്‌സ് വീഡിയോ ഇപ്പോഴും വെബ്‌സൈറ്റില്‍ ഉണ്ടെന്നാണ് അറിയുന്നത്.

എലീസയ്ക്ക് സന്ദേശങ്ങള്‍ അയച്ചത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മരിയം വീക്‌സ് എന്ന പതിനെട്ടുകാരിയുടെ കഥയുമായി എലിസയുടെ കഥയ്ക്ക് സാമ്യമുണ്ട്. ഇവളും കാസ്റ്റിംഗ് കൗച്ച് എക്‌സിനു വേണ്ടി സെക്‌സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.