Latest News

മീന്‍ വിറ്റുകൊണ്ടിരുന്ന പെട്ടി ഓട്ടോയില്‍ ബസിടിച്ച് 13 പേര്‍ക്ക് പരിക്ക്

വിതുര: മീന്‍ വിറ്റുകൊണ്ടിരിക്കെ പെട്ടി ഓട്ടോയെ അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചിട്ടു. 150 മീറ്ററോളം നിരക്കി കൊണ്ടുപോകവെ, മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് അതിന് പുറകിലിടിച്ചു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വിതുര ശിവന്‍കോവില്‍ ജംഗ്ഷനിലെ കൊടുംവളവിലായിരുന്നു സംഭവം. പെട്ടി ഓട്ടോയില്‍ സുജാതന്‍ വളവില്‍ മീന്‍ വിറ്റുകൊണ്ടിരിക്കെ വിതുര നിന്നും പാലോട് പോകുകയായിരുന്ന ബസ് അമിത വേഗതയില്‍ വന്നിടിക്കുകയായിരുന്നു. മീന്‍ വാങ്ങാന്‍ നിന്ന വിതുര സ്വദേശി മുഹമ്മദ് ബന്‍സീറിനെയും (47), വിതുര തോട്ടുമുക്ക് സ്വദേശിയായ െ്രെഡവര്‍ സുജാതനെയും (36) ഇടിച്ചിട്ട ശേഷമാണ് ബസ്, പെട്ടി ഓട്ടോയെയും വലിച്ചുകൊണ്ട് 150 മീറ്ററോളം മുന്നോട്ട് പോയത്. ഇതിനിടെ മാങ്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന മറ്റൊരു ബസ് അപകടത്തില്‍പ്പെട്ട ബസിന്റെ പിന്നിലിടിച്ചു. 

ബസിലുണ്ടായിരുന്ന 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സുജാതനെയും മുഹമ്മദ് ബന്‍സീറിനെയും മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ വിതുര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഇവരാണ്: പാലോട് സ്വദേശി ലീലാംബിക, കല്ലാര്‍ സ്വദേശി ബിജുകുമാര്‍, മരുതുംമൂട് സ്വദേശികളായ വിശ്വംഭരന്‍, സുനിലാല്‍, മാങ്കാട് സ്വദേശി വസന്ത, വട്ടപ്പന്‍കാട് സ്വദേശി ഗീത, പുളിമൂട് സ്വദേശി സജിത്, പേഴുംമൂട് സ്വദേശി അസീം, വിതുര സ്വദേശി ഹേമന്ത്, മക്കി സ്വദേശി വിനു, ട്രാന്‍സ്‌പോര്‍ട്ട് ബസ് െ്രെഡവര്‍ തമ്പി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Hospital Treatment.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.