കാശും മുടക്കി റിലീസ് ദിവസം തന്നെ പോയി കണ്ട സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിരാശയുണ്ടാവില്ലേ. കൈയിലെ കാശും പോയി, സിനിമയൊട്ടു കൊള്ളത്തുമില്ല. ഇതായിരിക്കും മിക്കവരുടെയും അഭിപ്രായം. ചിലര്‍ ഡയറക്ടറേയും മറ്റ് അണിയറപ്രവര്‍ത്തകരെയും പഴിചാരുന്നുമുണ്ടാവും. ചെന്നൈ പിവിആര്‍ തിയറ്ററില്‍ റിലീസ് ദിവസം ആരാധകരുടെ അഭിപ്രായമറിയാന്‍ തിയേറ്ററിലെത്തിയ സംവിധായകനെ ഒരുകൂട്ടം ചേര്‍ന്ന് ആക്രമിച്ചു.
അന്‍ഗുസം എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനായ മനു കണ്ണനാണ് ആക്രമണത്തിനിരയായത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന മലയാളചിത്രത്തിലൂടെ ശ്രദ്ധേയനായ സ്കന്ദനാണ് അന്ഗുസത്തിലെ നായകന്. സിനിമ കണ്ട് പുറത്തിറങ്ങിയ സംവിധായകനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Tamil, Movie, Director, Attack.chen
No comments:
Post a Comment