Latest News

യുവാവ് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്തു

രാമപുരം: അയല്‍വാസിയായ യുവാവ് പ്രണയം നടിച്ച് മൊബൈല്‍ഫോണില്‍ ചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മേതിരി ഇളങ്കാവുമറ്റത്തില്‍ രാജന്റെ മകള്‍ രേഷ്മ(17)യാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം പത്തിനാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മരണത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് രേഷ്മയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ യുവാവ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതു കാണിച്ച് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ശല്യം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. യുവാവിന്റെ മാതാപിതാക്കളുമായി സംസാരിച്ചതിനെത്തുടര്‍ന്ന് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് ലഭിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് രാജന്‍ പറഞ്ഞു. വീണ്ടും ശല്യം തുടര്‍ന്നതിനാല്‍ കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് പറയുന്നു.

രാമപുരം എസ്‌ഐ സി.പി. സേവ്യര്‍, എഎസ്‌ഐ ലാലു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞ് യുവാവ് മുങ്ങിയതായി പൊലീസ് കണ്ടെത്തി.

ചക്കാമ്പുഴ, മംഗലാപുരം, വയനാട് എന്നിവിടങ്ങളിലുള്ള ചില പെണ്‍കുട്ടികളെയും ഇയാള്‍ ചതിവില്‍ പെടുത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ആഡംബര ബൈക്ക്, ലാപ്‌ടോപ്പ്, വിലകൂടിയ മൊബൈലുകള്‍ എന്നിവ ഇയാള്‍ ഉപയോഗിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mobile, Photo, Student, Suicide, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.