കാസര്‍കോട്: നവവധുവിനെ തട്ടിക്കൊണ്ടുപോയി രണ്ട് ലക്ഷം ആവശ്യപ്പെട്ട മുന്‍ കാമുകനും ക്വട്ടേഷന്‍ സംഘവും പിടിയിലായി. നവവധുവിനെ പോലീസ് മോചിപ്പിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേ്ഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയത്.
പ്രദേശവാസികള്‍ പള്ളിയില്‍ പോയ സമയം നോക്കി യുവതിയുടെ വീട്ടില്‍ ആയുധങ്ങളുമായി എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രണ്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍സെ
ല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഡി.വൈ.എസ്.പി: ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച സന്ധ്യയോടെയാണ് ആറംഗ സംഘത്തെ ബദിയടുക്കയില്‍ വച്ച് പിടികൂടിയത്.
ല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഡി.വൈ.എസ്.പി: ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച സന്ധ്യയോടെയാണ് ആറംഗ സംഘത്തെ ബദിയടുക്കയില്‍ വച്ച് പിടികൂടിയത്.
യുവതിയുടെ മുന്‍ കാമുകന്‍ ആലമ്പാടിയിലെ ഹക്കിം (27), കൊവ്വലിലെ സലിം (29), അണങ്കൂരിലെ അഷ്‌റഫ് (23), ചെങ്കള നാലാംമൈലിലെ ഫാറൂഖ് (28), അണങ്കൂരിലെ ഹുസൈന്‍
എന്ന സദു (33), ആലമ്പാടിയിലെ മൊസറുള്ള (21) എന്നിവരാണ് പിടിയിലായത്. ഹക്കിം ഒഴികെയുള്ളവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. സലിം ആണ് ക്വട്ടേഷന്‍ സംഘത്തലവന്‍. ഇവരില്‍ പലരും നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണ്. പോലീസ് മോചിപ്പിച്ച നവവധുവിനെ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kidnapping, Police, Case, Arrested.
No comments:
Post a Comment