Latest News

  

പ്രജുല്‍ വധം: രണ്ടു പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ: മുക്കുന്നിലെ പയാടകത്ത് പ്രഭാകരന്റെ മകന്‍ പ്രജുല്‍(21) കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ തളിപ്പറമ്പ സി.ഐ:പി.കെ. സന്തോഷ് അറസ്റ്റ് ചെയ്തു. റിട്ട. എസ്.ഐ: ചന്തുക്കുട്ടിയുടെ സഹോദരന്‍മാരായ മുക്കുന്ന് സ്വദേശികളായ എന്‍.വി. കൃഷ്ണന്‍, എന്‍.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 13നായിരുന്നു ഇവര്‍ പ്രജുലിനെ അക്രമിച്ചത്. മംഗലാപുരത്ത്
ചികില്‍സയിലായിരുന്ന പ്രജുല്‍ ബുധനാഴ്ചയാണ് മരണപ്പെട്ടത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മില്‍ നടന്ന സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രജുലിന്റെ കോണ്‍ഗ്രസ് അനുഭാവിയായ പിതാവ് പ്രഭാകരന്‍ നേരത്തെ സി.പി.എമ്മുകാരുടെ ഒട്ടേറെ ഭീഷണിക്കുവിധേയമായിരുന്നു. പറമ്പിലെ കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇതി
നിടയിലാണ് അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം നടന്നതും കൊലപാതകത്തില്‍ കലാശിച്ചതും. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Prajul - Murder Case, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.