ലഖ്‌നൗ: മകള്‍ മാനഭംഗം ചെയ്യപ്പെട്ടതിനെ കുറിച്ച് പരാതി നല്‍കിയ അമ്മയെ പ്രതിയുടെ അച്ഛനും സംഘവും മര്‍ദിക്കുകയും പൊതുജനമധ്യേ നഗ്‌നയാക്കുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ ജന്മനാടായ ഇറ്റാവയിലാണ് സംഭവം.
ഇക്കഴിഞ്ഞ മെയ് പതിനൊന്നിന് സണ്ണി യാദവ് എന്നയാള്‍ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സണ്ണി യാദവിനെ അറസ്റ്റ് ചെയ്തു. ഇതില്‍ ക്ഷുഭിതനായ സണ്ണിയുടെ അച്ഛന്‍ ബസന്ത് യാദവാണ് കഴിഞ്ഞ ദിവസം നാലുപേരോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെ മര്‍ദിക്കുകയും പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് നഗ്‌നയാക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയിലായ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സണ്ണി യാദവ് അറസ്റ്റിലായതിനുശേഷം കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
രണ്ട് ദളിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കി കൊന്നതിന് തൊട്ടുപിറകെയാണ് ഉത്തര്‍പ്രദേശില്‍ തന്നെ നാടിനെ ഞെട്ടിച്ച മറ്റൊരു പീഡനം കൂടി നടന്നിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, Case, Mother, Attack.
No comments:
Post a Comment