Latest News

"കുബേര" : ശ്രീകണ്ഠപുരത്ത് കൊള്ളപ്പലിശക്കാരന്‍ അറസ്റ്റില്‍

 ശ്രീകണ്ഠപുരം: ബ്ലേഡ് മാഫിയക്ക് എതിരെയുള്ള 'ഓപ്പറേഷന്‍ കുബേര'യുടെ ഭാഗമായ റെയ്ഡില്‍ ശ്രീകണ്ഠപുരത്ത് ഒരാള്‍ അറസ്റ്റില്‍. ചെമ്പന്തൊട്ടി സ്വദേശിയും മാതമംഗലം വെള്ളോറയില്‍ താമസക്കാരനുമായ കാവുങ്കല്‍ ബെന്നി ജോസഫ് (48) ആണ് പിടിയിലായത്. സി.ഐ: കെ.എ. ബോസ്, എസ്.ഐ: സി.എച്ച്. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ വെള്ളോറയിലെ വീട് റെയ്ഡ് ചെയ്താണ് ബെന്നിയെ പിടികൂടിയത്.

ചെമ്പന്തൊട്ടിയിലെ ആല്‍ക്കിപ്പറമ്പില്‍ ഷിബു സെബാസ്റ്റ്യന്റെ പരാതിയിലാണ് പോലീസ് നടപടി ശക്തമാക്കിയത്. ഫെഡറല്‍ ബാങ്ക്, ഗ്രാമീണ ബാങ്ക് ശാഖകളുടെ ബ്ലാങ്ക് ചെക്കുകള്‍, നിരവധി മുദ്ര പത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി രേഖകള്‍ ബെന്നിയുടെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. കോടികളുടെ ഇടപാട് ഇയാള്‍ നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 2010 ഫിബ്രവരി പത്തിന് കാവുങ്കല്‍ ബെന്നിയില്‍ നിന്ന് ഷിബു സെബാസ്റ്റ്യന്‍ അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എല്ലാ മാസവും പത്താം തീയതിയാണ് തുക തിരിച്ചടച്ചിരുന്നത്. 12 ലക്ഷം രൂപയോളം ഇതിനകം ഷിബു തിരിച്ചടച്ചു.

എന്നാല്‍ പലിശ പോരെന്ന് പറഞ്ഞ് ബെന്നിയെ ഇപ്പോഴും നിരന്തരം ഭീഷണിപ്പെടുത്തുകയാണത്രെ. മാത്രമല്ല ഈടായി നല്‍കിയ മുദ്രപത്രം ഇതുവരെ തിരിച്ചു നല്‍കിയിട്ടുമില്ലത്രെ. തുടര്‍ന്നാണ് ഷിബു പോലീസില്‍ പരാതി നല്‍കിയത്. ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി മേഖലയില്‍ കൊള്ളപ്പലിശക്ക് പണം കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ബെന്നിയെന്ന് പോലീസ്പറഞ്ഞുു. 

ഈ മേഖലയിണ്‍ നിരവധി പേര്‍ ഇയാളുടെ വലയില്‍ അകപ്പെട്ടിട്ടുുണ്ട്. വാര്‍പ്പ് പണിക്കാരനാണ് ബെന്നി. ബുധനാഴ്ച് ഉച്ച തിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും. അതിനിടെ
ശ്രീകണ്ഠപുരം എം.എം. കോംപ്ലക്‌സിലെ അനിവാര്യ ചിട്ടി സ്ഥാപനത്തില്‍ ബുധനാഴ്ച രാവിലെ പോലീസ് പരിശോധന നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Blade, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.