ബദിയടുക്ക: എറണാകുളത്ത് നിന്ന് ഒടയംചാല്‍ സ്വദേശിക്കൊപ്പം ഒളിച്ചോടിയ 19 കാരിയെ കന്യപ്പാടിയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടുകാരാണ് ഇവരെ സംശയാസ്പദമായ നിലയില്‍ കണ്ടത്. 15 ദിവസത്തോളമായി ഇവിടെ എത്തിയിട്ട്. വിവരം അറിഞ്ഞ് പൊലീസെത്തി മട്ടാഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയേയും രാജപുരം ഒടയംചാല്‍ സ്വദേശി റൂബിനേയും (21) കസ്റ്റഡിയിലെടുത്തു.
ഇരുവരും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ലാബ് ടെക്നീഷ്യന്മാരാണ്. പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഒളിച്ചോടുകയായിരുന്നുവെന്ന് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ എറണാകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയില്‍ ചിലര്‍ ഇവര്‍ താമസിച്ച സ്ഥാപനത്തിന് നേരെ കല്ലെറിഞ്ഞു. ബദിയടുക്ക പൊലീസ് എത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിച്ചു.
ഇതിനിടയില്‍ ചിലര്‍ ഇവര്‍ താമസിച്ച സ്ഥാപനത്തിന് നേരെ കല്ലെറിഞ്ഞു. ബദിയടുക്ക പൊലീസ് എത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Lover, Escape, Police.
No comments:
Post a Comment