പാലക്കാട്: ധ്യാനകേന്ദ്രത്തിലെത്തുന്ന സ്ത്രീകളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് പതിവാക്കിയ പാസ്റ്റര്‍ ഒടുവില്‍ പിടിയില്‍. തൃശൂര്‍ മണ്ണൂത്തി കളപ്പറമ്പില്‍ വീട്ടില്‍ ഹണിയെ(35) ആണ് പാലക്കാട് സൗത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
പറളി ചന്തപ്പുരയിലെ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പാസ്റ്റര്‍ അറസ്റ്റിലായത്. യുവതിയെ പ്രലോഭിപ്പിച്ച് കോയമ്പത്തൂരിലെ ലോഡ്ജില്‍ എത്തിച്ചശേഷമായിരുന്നു പീഡനശ്രമം.
പീഡന ശ്രമത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ നിന്നും യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പറയുന്നു. വിവരം പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ ഹണി വീണ്ടും ഫോണ്‍വഴി പ്രലോഭനവുമായി എത്തിയതോടെയാണ് കഴിഞ്ഞയാഴ്ച യുവതി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
സ്വന്തം മകളെ പീഡിപ്പിച്ചതിന് തൃശൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസുമുണ്ട്. പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന നിരവധി സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ സൗത്ത് സി.ഐ. സി.ആര്‍. പ്രമോദ്, നോര്‍ത്ത് സി.ഐ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഷംസുദ്ദീന്‍, അശോക് കുമാര്‍, സാജിദ്, കിഷോര്‍, കബീര്‍, റിനോയ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Arrested, Rape, Police, Case.

No comments:
Post a Comment