Latest News

അമ്മാവനോടൊപ്പം സ്‌ക്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 4വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു

മംഗലാപുരം: അമ്മാവനോടിച്ച സ്‌ക്കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന നാല് വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു. മൂംബൈയിലെ സുനിത് പേസ്-പ്രസില്ല ദമ്പതികളുടെ മകന്‍ അവനിയല്‍ പേസ് (നാല്) ആണ് ഞായറാഴ്ച ഗുര്‍പൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

പച്ചക്കറി കയറ്റി വരികയായിരുന്ന ലോറിയാണ് സ്‌ക്കൂട്ടിയിലിടിച്ചത്. കുട്ടിയുടെ അമ്മാവന്‍ റൊണാള്‍ഡിനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു സ്‌ക്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഷെര്‍ത്തടിയില്‍ ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ജീപ്പ് ഏതപ്പദവില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു. അവനിയലും മാതാപിതാക്കളും വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച മുമ്പാണ് മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് വന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Manglore, Obituaary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.