തലശേരി: ബി.ജെ.പി.സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാട്യം പത്തായക്കുന്നില്‍ വെള്ളിയാഴ്ച രാത്രി ബോംബ് സ്‌ഫോടനമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടു കിണറിലെ വെള്ളം കരിഓയി
ല്‍ ഒഴിച്ച് മലിനമാക്കി. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് മൊകേരി വില്ലേജ് ഓഫീസര്‍ നസീമയുടെ പത്തായക്കുന്ന് റോഡിലെ വീട്ടിന് മുന്നില്‍ ഉഗ്രശബ്ദത്തോടെ ബോംബ് സ്‌ഫോടനമുണ്ടായത്.
ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. റോഡില്‍ കാണപ്പെട്ട ബോംബിന്റെ അവശിഷ്ടങ്ങള്‍ കതിരൂര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പത്തായക്കുന്നില്‍ ടൈലറിംഗ് കട നടത്തുന്ന സജീവ ബി.ജെ.പി
പ്രവര്‍ത്തകന്‍ ഉച്ചമ്പള്ളി മനോഹരന്റെ വീട്ടുകിണറിലാണ് വെള്ളിയാഴ്ച രാത്രി ഒരു സംഘം കരിഓയില്‍ ഒഴിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിറ
കിലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു. പ്രദേശത്ത് അധീശത്വം സ്ഥാപിക്കാനാണ് സി.പി.എമ്മിന്റെ നീക്കമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.

എസ്.ഐ: കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തുവരികയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ഇവിടെ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തൈക്കണ്ടി ഗീതയുടെ ടൈലറിംഗ് കടക്ക് നേരെയും ബോംബേറുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, BJP, CPM, Clash, Bomb.

No comments:
Post a Comment