സൗദി സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണു സംഭവം. പ്രതിയെ മക്ക അല്‍നൂര്‍ ആശുപത്രിയിലെ ജോലിയില്‍നിന്ന് ഈയിടെ പിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അറിവായിട്ടില്ല. മൃതദേഹം മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം മക്കയില്‍.
ശറായയില്‍നിന്നു സ്‌പോണ്‍സര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തായിഫില്‍ പോയി ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അനസ് മടങ്ങിയെത്തിയത്. സുല്‍ത്താന്‍ യാത്രയിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തുമ്പോള്‍ വീടിന്റെ മുകള്‍നിലയില്‍നിന്നു താഴെവന്ന സുല്‍ത്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും വെടിയേറ്റ അനസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ സഹോദരന്‍ പിടികൂടി മുറിയിലടച്ച ശേഷം ശറായ പൊലീസില്‍ വിവരമറിയിച്ചു. സുല്‍ത്താന്‍ വിവാഹമോചിതനാണ്. മറ്റൊരു മകന്‍ നേരത്തെ മരിച്ച സൈനബയുടെ ഏക ആശ്രയമായിരുന്നു അനസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment