ത്. മിനിഞ്ഞാന്ന് വൈകുന്നേരം 6.30ന് സ്വന്തം വീട്ടില്‍ വച്ച് ദേഹത്ത് തീ കൊളുത്തിയ സെറീന പരിയാരം മെഡി. കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
മൂന്നു വര്‍ഷം മുമ്പ് ഇരിക്കൂര്‍ പടിയില്‍ സിദ്ദീഖ് നഗറിലെ ഹംസയാണ് സെറീനയെ വിവാഹം കഴിച്ചത്. അതില്‍ ഒരു കുട്ടിയുമുണ്ട്. പ്രസവ ശേഷം സെറീനയുടെ വീട്ടില്‍ നടത്തിയ സല്‍ക്കാരം മെച്ചപ്പെട്ടതായിരുന്നില്ല എന്നതിനെ ചൊല്ലി ഹംസയുടെ വീട്ടുകാരും സെറീനയുടെ വീട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നത്രെ. അതിന് ശേഷം ഹംസയും വീട്ടുകാരും ചേര്‍ന്ന് സെറീനയെ പീഡിപ്പിക്കുകയായിരുന്നത്രെ. ഒരു വര്‍ഷം മുമ്പ് സെറീനയെ ഓട്ടോറിക്ഷയില്‍ കയറ്റി അവരുടെ വീടിന് മുന്നില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ഹംസ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.
ഏക മകളെയും സെറീനക്ക് വിട്ടു കൊടുത്തില്ല. ഇതേ തുടര്‍ന്ന് നേരത്തെ സെറീന ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് വീട്ടകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പിതാവ് മൊയ്തീന്‍ കുട്ടിയുടെ പരാതിയില്‍ നേരത്തെ സ്ത്രീധന പീഡനത്തിന് ഇരിക്കൂര്‍ പോലീസ് കേസെടുത്തിരുന്നു. മാതാവ് പരേതയായ മറിയം. ഏക മകള്‍ നജാ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്ള, ശിഹാബുദ്ദീന്‍, ഇസ്മയില്‍, ആയിഷ, കദീജ, ഹൈറുന്നീസ, സിറാജു, പരേതനായ ഹസന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide, House Wife.


No comments:
Post a Comment