Latest News

പയ്യാവൂര്‍ ചാമക്കാലയില്‍ സി.പി.എം.ആര്‍.എസ്.എസ് സംഘട്ടനം

പയ്യാവൂര്‍: പയ്യാവൂര്‍ ചാമക്കാലയില്‍ സി.പി.എം.ആര്‍.എസ്.എസ് സംഘട്ടനം. കടയില്‍ കയറി സി.പി.എം അനുഭാവിയുടെ കാലും കൈയും തല്ലിയൊടിച്ചു. ഇതിന് പിറകേ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒാേട്ടാറിക്ഷ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും റിക്ഷ തകര്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം അനുഭാവി വെങ്ങയില്‍ ഗോപാലനെ (58) രണ്ട് ബൈക്കുകളില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ഇരുമ്പുവടി കൊണ്ട് കാലും കൈയും തല്ലിയൊടിക്കുകയായിരുന്നത്രെ.

അക്രമത്തിനിടയില്‍ മുഖംമൂടി പിടിച്ചുവലിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാളെ ഗോപാലന്‍ തിരിച്ചറിഞ്ഞുവെന്ന് പറയുന്നു. ഒാേട്ടാ ഡ്രൈവര്‍ പ്രസാദാണ് ഇയാളെന്ന് ഗോപാലന്‍ പറഞ്ഞു. പരിേേക്കറ്റ ഗോപാലനെ തളിപ്പറമ്പ സഹകരണ ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസുകാരാണ് അക്രമത്തിന് പിറകിലെന്നാണ് പരാതി. ഈ സംഭവത്തിന് ശേഷമാണ് പയ്യാവൂരിലെ ഒാേട്ടാറിക്ഷ ഡ്രൈവറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ഇ. പ്രസാദ് (35)നെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. പ്രസാദിന്റെ കെ.എല്‍ 58 ഇ 834 റിക്ഷ തകര്‍ക്കുകയും ചെയ്തു. പ്രസാദിനെ ഇരിട്ടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഷിബു കടുവാക്കുഴി, പ്രകാശന്‍ പുളിയന്‍മാക്കം, ശിവരാമന്‍ വെണ്ടയില്‍, വെണ്ടയില്‍ രൂപേഷ്, വെണ്ടയില്‍ രാജേഷ്, വെട്ടുതുരുക്കേല്‍ രാജേഷ്, കണ്ടാല്‍ അറിയാവുന്ന 10 പേര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. വെണ്ടയില്‍ ഗോപാലനെ ആക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി പ്രസാദിനെ ആക്രമിക്കുകയായിരുന്നുവെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ശ്രീകണ്ഠപുരം സി.ഐ: കെ.എ. ബോസ്, പയ്യാവൂര്‍ എസ്.ഐ:കെ. ആന്റെണി എന്നിവര്‍ സ്ഥലത്ത് എത്തിയാണ് ഓട്ടോറിക്ഷ സ്റ്റേഷനിലേക്ക് മാറ്റിയത്. അതിനിടെ ആശുപത്രിയില്‍ കഴിയുന്ന പ്രസാദിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ പയ്യാവൂര്‍ പോലീസ് ഇരിട്ടി പോലീസിന്റെ സഹായത്തോടെ പ്രസാദിനെ പിടി കൂടാന്‍ ഇരിട്ടി ഗവ. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. 

ഒന്നര മാസം മുമ്പ് മുത്താറിക്കുളത്ത് ആര്‍.എസ്.എസ് കൊടിമരം സ്ഥാപിക്കുമ്പോള്‍ വെണ്ടയില്‍ ഗോപാലന്‍ തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റിയെന്നതിനെ ചൊല്ലി സംഘട്ടനം നടന്നിരുന്നു. ഗോപാലനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടിയിരുന്നു. അന്ന് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച നടന്ന അക്രമങ്ങളെന്ന് സംശയിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Clash, CPM, RSS.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.