കാസര്‍കോട്: ചിന്നമുഗറില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 9 പ്രതികളെ വിവിധ വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. യൂസഫ് ചിന്നമുഗര്‍ (44), ഇബ്രാഹിം ഖലീല്‍, ഇബ്രാഹിം, മുഹമ്മദ്, റഹീം എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അബ്ബാസ് പുതിയപുര (33), യൂസഫ് തോട്ടം (60), അബ്ദുല്‍ ലത്തീഫ്(28), നിറംമൂല അബൂബക്കര്‍(38), ഹനീഫ് മുതലോടി (28), അയ്യൂബ് ചിന്നമുഗര്‍ (28), മുക്താര്‍ (24), ഹൈദര്‍ (25), നിസാര്‍ എന്നിവരെയാണ് അഡീ. സെഷന്‍സ് കോടതി ചൊവ്വാഴ്ച് ഉച്ചയോടെ ശിക്ഷിച്ചത്.
പ്രതികള്‍ ഓരോരുത്തരും 15,500 രൂപ വീതം പിഴയടക്കണമെന്നും വിധിച്ചു. 2011 ഫിബ്രവരി 8ന് വൈകീട്ട് 7.30 ഓടെ ചിന്നമുഗര്‍ പള്ളി പരിസരത്തായിരുന്നു അക്രമം. മദ്രസയിലെ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അക്രമത്തിന് കാരണം. വധശ്രമം, മാരകായുധങ്ങള്‍ കൊണ്ടുള്ള അക്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍ അന്യായമായി സംഘം ചേരല്‍, ആയുധം കൈവശം വെക്കല്‍, ഭവനഭേദനം തുടങ്ങിയ വകുപ്പുകളിലാണ് 9 പേരെയും ജഡ്ജി സി. ബാലന്‍ ശിക്ഷിച്ചത്. ഇതേ സംഭവത്തില്‍ അക്രമത്തിനിരയായ എതിര്‍ വിഭാഗത്തില്‍പ്പെട്ട 7 പേരെ കോടതി നേരത്തെ 12 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഗള്‍ഫിലുള്ള രണ്ട് പ്രതികളുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, SKSSF, Court Order.


No comments:
Post a Comment