Latest News

ഹരിഹരവര്‍മ്മ വധം: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം: രത്‌നവ്യാപാരി ഹരിഹരവര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ആറാം പ്രതിയും ഹരിഹരവര്‍മയുടെ സുഹൃത്തുമായ കാഞ്ഞിരംപാറ സ്വദേശി അഡ്വക്കേറ്റ് ഹരിദാസിനെ കോടതി വെറുതെ വിട്ടു. തലശ്ശേരി സ്വദേശികളായ അജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്, കര്‍ണാടക കുടക് സ്വദേശിയും മലയാളിയുമായ ജോസഫ് എന്നിവര്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി കെ.കെ.സുജാത നാളെ വിധിക്കും. കവര്‍ച്ച, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2012 ഡിസംബര്‍ 24 ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകവും കവര്‍ച്ചയും നടന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണം കേരള നഗറില്‍ ആറാം പ്രതിയായ അഡ്വ.ഹരിദാസിന്റെ മകളുടെ ' ഓംകാര്‍' വീട്ടില്‍ വച്ചായിരുന്നു സംഭവം.

രത്‌നവ്യാപാരിയായ ഹരിഹരവര്‍മ്മയെ വില പിടിപ്പുള്ള രത്‌നങ്ങള്‍ വാങ്ങാനെന്ന പേരില്‍ സുഹൃത്തായ അഡ്വ. ഹരിദാസിന്റെ മകളുടെ വീട്ടിലെത്തിയ സംഘം ക്‌ളോറോഫോം മണപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. അതിനുശേഷം രത്‌നങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder- case, Court-Order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.