Latest News

ബ്ലേഡുകാര്‍ക്കെതിരെ കാസര്‍കോട്ടും റെയ്ഡ്; സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: ബ്ലേഡ് മാഫിയക്കെതിരെ ജില്ലയിലും പോലീസ് ശക്തമായ നടപടി തുടങ്ങി. അനധികൃത പണമിടപാട് നടത്തിയതിന് ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തെക്കേ തൃക്കരിപ്പൂര്‍ വയലോടിയിലെ മറിയ ഗ്രാറ്റ(56), വെള്ളരിക്കുണ്ട് കാറളത്തെ മാത്യു(50), മഞ്ചേശ്വരം അട്ടഗോളിയിലെ അശോകന്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

വെള്ളരിക്കുണ്ട്, ചന്തേര, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണീ കേസുകള്‍. ഞായറാഴ്ച എ.ഡി.ജി.പി. വൈ.ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം 20 റെയ്ഡുകളാണ് ജില്ലയില്‍ നടത്തിയത്. ബാലടുക്കത്തെ മജീദി(50)നെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. 

കടയില്‍നിന്ന് പണമിടപാട് സംബന്ധിച്ച രേഖകള്‍ പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും ചെക്ക് കടലാസുകളും മുദ്രപ്പത്രങ്ങളും പിടിച്ചിട്ടുണ്ട്.
ആറുമാസംകൊണ്ട് കടംനല്‍കിയ പണം ഇരട്ടിക്കാവുന്ന രീതിയില്‍ കൂടിയ പലിശയ്ക്ക് പണം വായ്പ നല്‍കിയതിനുള്ള രേഖകളും പോലീസ് പിടിച്ചെടുത്തവയിലുണ്ടെന്നും വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.