ഫെയ്‌സ്ബുക്കിലൂടെ മോദി വിരുദ്ധ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ മോദിക്കെതിരായി സോഷ്യല്‍ സൈറ്റായ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ ദേവു ചോദങ്കര്‍ ആണ് അറസ്റ്റിലായത്. മുംബൈയിലെ ഒരു കപ്പല്‍ ജീവനക്കാരനാണിയാള്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ കൂട്ടക്കൊല ഉണ്ടാവുമെന്നായിരുന്നു പോസ്റ്റ്. 47,000 ഓളം അംഗങ്ങളുള്ള ഗോവ പ്ലസ് എന്ന ഗ്രൂപ്പിലായിരുന്നു ഇയാള്‍ പോസ്റ്റ് ഇട്ടത്.
പോസ്റ്റ് വിവാദമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് പിന്നീട് ഇയാള്‍ തന്നെ അത് ഡിലീറ്റ് ചെയ്തു. ഇയാള്‍ക്കെതിരെ, സെക്ഷന്‍ 153 (A), 125, 66-A എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ ചിലത് ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. ഫാസിസ്റ്റുകളുടെ ഏകാധിപത്യത്തിനെതിരായ കുരിശുയുദ്ധം എന്നായിരുന്നു പോസ്റ്റിനെക്കുറിച്ച് ദേവു മറ്റൊരിടത്ത് വിശേഷിപ്പിച്ചത്. ദേവുവിന്റെ അഭിഭാകനായ ജതിന്‍ നായക് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Modi, FaceBook, Post, Police, Case, Arrested.


No comments:
Post a Comment