Latest News

ബാലവേല: 10 വയസ്സുകാരിയെയും16 വയസ്സുകാരനെയും പോലീസ് മോചിപ്പിച്ചു

കാസര്‍കോട്:  അച്ഛന്‍ വരുത്തിയ 3,000 രൂപയുടെ കടംവീട്ടാന്‍ ബാലവേലക്കെത്തിയ 10 വയസുകാരിയെയും മറ്റൊരു സംഭവത്തില്‍ 16 വയസുകാരനെയും പോലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് ബാലവേല നിരോധന നിയമപ്രകാരം കേസെടുത്തു.

കാസര്‍കോട് നെല്ലിക്കുന്നിലെ ജമീല എന്ന സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയ 10 വയസുകാരിയായ തമിഴ് പെണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ വീട്ടുടമ ജമീല, പെണ്‍കുട്ടിയെ ജോലിക്കെത്തിച്ച ആനന്ദ്, കുമാര്‍, ശാന്തി എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. തമിഴ്‌നാട്ടില്‍ പിതാവ് വരുത്തിയ 3,000 രൂപ കടബാധ്യത തീര്‍ക്കാനാണ് താന്‍ ജോലിക്ക് വന്നതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. അമ്മയെ പിതാവ് കൊന്നതായും ആരുമില്ലാതായതോടെ പിതാവ് വരുത്തിയ കടം തീര്‍ക്കാന്‍ താനെത്തിയതാണെന്നുമാണ് കുട്ടി പറയുന്നത്.

അതിനിടെ തളങ്കരയിലെ ഒരു വീട്ടില്‍ 16 കാരനെ ജോലിക്ക് നിര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. തളങ്കരയിലെ റിയാസ്, ജംഷീര്‍ എന്നിവരുടെ വീടുകളിലാണ് 16 കാരനെ ജോലിക്ക് നിര്‍ത്തിയത്. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Child Labour, Kasargod, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.