Latest News

25 കിലോ സ്വര്‍ണ്ണവുമായി കാസര്‍കോട്ടു സ്വദേശികള്‍ പിടിയില്‍

മുംബൈ: രേഖകളില്ലാതെ കടത്തുകയായിരുന്നു 25കിലോ സ്വര്‍ണ്ണവുമായി രണ്ടു മലയാളികള്‍ മുംബൈ എയര്‍ പോര്‍ട്ടില്‍ പിടിയിലായി. ദുബായില്‍ നിന്നും വ്യത്യസ്ത വിമാനങ്ങളിലായെത്തിയ കാസര്‍കോട്ട് സ്വദേശികളായ മുഹമ്മദ് അബൂബക്കര്‍, മാവിന്‍കീഴില്‍ അസ്ലം എന്നിവരാണ് മുംബൈ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്.

വിമാനത്തില്‍ നിന്നിറങ്ങി എയര്‍പോര്‍ട്ട് ക്ലീനിങ് ജീവനക്കാരുടെ യൂണിഫോം അണിഞ്ഞ് പുറത്തേക്ക് പോകാന്‍ ശ്രമക്കുമ്പോഴായിരുന്നു ഇരുവരും പിടിയിലായത്. ദുബായില്‍നിന്ന് മസ്‌കറ്റ് വഴിയുള്ള ഒമാന്‍ എയര്‍വേസിലാണ് കാലത്ത് അഞ്ചരയോടെ മുഹമ്മദ് അബൂബക്കര്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്.

അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടിയ ബാഗില്‍ കൂടുതല്‍ കനം തോന്നിയതിനാല്‍ അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. ഒരു കിലോ വീതം തൂക്കംവരുന്ന 13 ബിസ്‌കറ്റുകള്‍ ബാഗിലും നൂറു ഗ്രാം വീതം തൂക്കംവരുന്ന രണ്ട് ബിസ്‌കറ്റുകള്‍ കീശയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. എല്ലാം കൂടി 3.39 കോടി രൂപ വില വരും.

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലാണ് അസ്ലം മുംബൈയിലെത്തിയത്. അയാളുടെ ബാഗില്‍നിന്ന് ഒരു കിലോ വീതം തൂക്കമുള്ള 12 സ്വര്‍ണ്ണ ബിസ്‌കറ്റുകളും പാന്റിന്റെ പോക്കറ്റില്‍ല്‍നിന്ന് 100 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ബിസ്‌കറ്റുകളും കണ്ടെടുത്തു.

രണ്ടുപേരും ഒരാള്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് വിവരം. ഇത്രയധികം സ്വര്‍ണം ഒറ്റ ദിവസത്തില്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടുന്നത് ആദ്യമായാണെന്ന് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് അഡീഷണല്‍ കമ്മീഷണര്‍ മിലിന്ദ് ലാഞ്ചേവാര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് ആറരക്കോടി രൂപ വില വരും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, gold Case, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.