Latest News

ഐശ്വര്യ റായി തന്നെ പ്രണയിച്ച് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്‌

മുംബൈ: മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായി തന്നെ പ്രണയിച്ച് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. ശ്രീലങ്കന്‍ വംശജനായ നിരോഷന്‍ ദേവപ്രിയ എന്നയാളാണ് ഐശ്വര്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഐശ്വര്യയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നെന്നും എന്നാല്‍ തന്നെ വഞ്ചിച്ചാണ് ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിച്ചതെന്നും നിരോഷന്‍ പറയുന്നു. ഇതുമൂലം തനിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായെന്നാണ് നോരോഷന്റെ വാദം.

ഐശ്വര്യയും അഭിഷേകും വിവാഹിതരായി 7 വര്‍ഷം കഴിഞ്ഞശേഷമാണ് നിരോഷന്റെ രംഗപ്രവേശം എന്നതാണ് രസകരം. ഐശ്വര്യ അഭിഷേക് ദമ്പതികള്‍ക്ക് 2 വയസ് പ്രായമുള്ള മകളുമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood, Actress, Aiswarya.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.