Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍

കോഴിക്കോട് : നെടുമ്പാശ്ശേരി , കരിപ്പൂര്‍ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണ്ണം കടത്തുന്നതിനിടെ അഞ്ച് പേര്‍ പിടിയിലായി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച നാലു തൃശ്ശിനാപ്പള്ളി സ്വദേശികളെയാണ് പിടിച്ചത്. 250 ഗ്രാം വീതം വിഴുങ്ങിയാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ അധികൃതര്‍ അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇവരെയെത്തിച്ച് സ്‌കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വിഴുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്. ദുബായിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആഷികാണ് പിടിയിലായത്.

ഒരു ചെറിയ ഇടവേളയ്ക്കുശേഷം കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് സജീവമാവുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Airport, Gold Case, Police, Arrested. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.