ലാഹോര്‍ സ്വദേശിയായ ഫര്‍സാന പര്‍വീനാണ് (25) മരിച്ചത്. വന്‍ജനാവലിയെ സാക്ഷിയാക്കിയാണ് യുവതിയുടെ അച്ഛനും സഹോദരന്‍മാരും ഉള്‍പ്പെടെ ഇരുപതോളം ബന്ധുക്കള്‍ യുവതിയെയും ഭര്‍ത്താവിനെയും കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചത്.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഫര്‍സാനയും ഇഖ്ബാലും വീട്ടുകാരുടെ എതിര്‍പ്പ് നിലനില്‍ക്കേ തന്നെ വിവാഹിതരാകുകയായിരുന്നു. എന്നാല്‍ ഇഖ്ബാല്‍ തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന് ചൂണ്ടിക്കാട്ടി ഫര്‍സാനയുടെ പിതാവ് കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ തുടര്‍നടപടികള്‍ക്കായി കോടതിയിലെത്തിയ ഫര്‍സാനയ്ക്കും ഇഖ്ബാലിനും നേരെ ബന്ധുക്കള്‍ കടുത്ത ആക്രമണം അഴിച്ചു വിടുകയായിരുന്നു.
നാല്‍പ്പത്തഞ്ചുകാരനായ ഇഖ്ബാല്‍ തന്റെ ആദ്യ ഭാര്യ മരണപ്പെട്ട ശേഷമാണ് ഫര്‍സാനയെ കാണുന്നത്. ആദ്യഭാര്യയില്‍ ഇയാള്‍ക്ക് 5 കുട്ടികളാണുള്ളത്. മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ മാസം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 869 സ്ത്രീകള്‍ ഈ രീതിയില്‍ കല്ലെറിഞ്ഞ് കൊല്ലപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Love, Court, Father, Relatives, Murder.


No comments:
Post a Comment