Latest News

പരാജയത്തിനു കാരണം ഗാന്ധിയന്‍ ആശയങ്ങള്‍ കൈവിട്ടത് ചെന്നിത്തല

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ആശയങ്ങള്‍ കൈവിട്ടതാണ് കോണ്‍ഗ്രസ്സിന് ഇത്രവലിയ തിരിച്ചടിയുണ്ടാകാനിടയാക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവനെ മറന്നുള്ള ഭരണം തോല്‍വിയുടെ മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ സമ്മേളനത്തിന്റെ 85ാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന നെഹ്രു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ഏതു നിലപാട് കൈക്കൊള്ളുമ്പോഴും പാവപ്പെട്ടവന്റെ മുഖം മനസ്സില്‍ തെളിയണമെന്നാണ് ഗാന്ധിജി പറഞ്ഞത്. രാജ്യം ഭരിച്ച യു.പി.എ. പലഘട്ടത്തിലും പാവങ്ങളെ മറന്നുപോയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി. ജന. സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. ജന. സെക്രട്ടറി പി.രാമകൃഷ്ണന്‍, സെക്രട്ടറി കെ.നീലകണ്ഠന്‍, കെ.വെളുത്തമ്പു, അഡ്വ. എം.സി.ജോസ്, പി.എ.അഷറഫലി, അഡ്വ. കെ.കെ.നാരായണന്‍, പി.കെ.ഫൈസല്‍, വി.എന്‍.എരിപുരം എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് ദീപശിഖാപ്രയാണവും നടന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.