ദുബൈ: കുട്ടികള്‍ക്കു വേണ്ടിയുള്ള ആഢംബര പാക്കേജുമായി ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍. 24 കാരറ്റ് ഗോള്‍ഡ് ഐപാഡുകള്‍, ജോലിക്കാര്‍, പ്രൈവറ്റ് ബീച്ച് തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും മികച്ച സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 202 സ്യൂട്ടുകളായി ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഒരു രാത്രിക്ക് പതിനായിരത്തോളം രൂപയാണ് ഒരു സ്യൂട്ട് ബുക്ക് ചെയ്യാന്‍ നല്‌കേണ്ടത്.
നീന്തല്‍ക്കുളം, പ്ലേ ഏരിയ, പ്ലേസ്റ്റേഷന്‍, എക്‌സ്‌ബോക്‌സുകള്‍ തുടങ്ങി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിനോദങ്ങളും ഇവിടെയുണ്ടാകും. ബുക്ക് ചെയ്തുകഴിഞ്ഞാല്‍ ഈ സേവനങ്ങളെല്ലാം ആസ്വദിക്കാം. ആഢംബരത്തിന് പ്രായഭേദമില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

No comments:
Post a Comment