അരീക്കോട്: ഒമ്പതാം തരത്തില്‍ രണ്ടാംതവണയും തോറ്റതിന്‍െറ മനോവിഷത്തില്‍ സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി നിസ്ല ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ പൊതുതെളിവെടുപ്പില്‍ ലഭിച്ചത് 100 പരാതികള്‍.
വെള്ളിയാഴ്ച അരീക്കോട് ടി.ബിയില്‍ നടന്ന തെളിവെടുപ്പില്‍ 28 എണ്ണം എഴുതി നല്‍കിയവയും ബാക്കി നേരിട്ട് പരാതി ബോധിപ്പിക്കുകയുമായിരുന്നു. വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ പ്രതിനിധികളും കമ്മിറ്റി മുമ്പാകെ ഹാജരായി പരാതി നല്‍കി. രാവിലെ പത്തരക്ക് ആരംഭിച്ച തെളിവെടുപ്പിന് എത്തിയവരില്‍ ഭൂരിഭാഗവും സ്കൂള്‍ മാനേജ്മെന്‍റിന്‍െറ നിലപാടുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയതെന്ന് സി.ഡബ്ള്യു.സി ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത് പറഞ്ഞു.
ഏഴാംക്ളാസില്‍ മൂന്നുതവണയും ഒമ്പതില്‍ ഒരു തവണയും തോല്‍പിക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ പരാതിയും ലഭിച്ചു. തോല്‍വിമൂലം വര്‍ഷങ്ങളുടെ നഷ്ടവും മാനസിക സംഘര്‍ഷവും അനുഭവിച്ചതായി കുട്ടികള്‍ വെളിപ്പെടുത്തി.
ടി.സി വാങ്ങി മറ്റ് സ്കൂളില്‍പോയി എ പ്ളസ് നേടിയവരും ടി.സി വാങ്ങിയശേഷം മറ്റ് സ്കൂളുകളില്‍ പ്രവേശം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ അതേ സ്കൂളില്‍തന്നെ പഠിച്ച് പത്താംതരത്തില്‍ വിജയിച്ചവരും അനുഭവങ്ങള്‍ പങ്കുവെക്കാന്‍ എത്തിയതായി കോഴിക്കോട് ജില്ലാ പ്രബേഷന്‍ ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു. കുട്ടികളെയും അധ്യാപകരെയും നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി കാമറ സജ്ജീകരിച്ചതിനെതിരെയും പരാതിയുണ്ടായി.
സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്കൂളിലെ അധ്യാപകരെയും സഹപാഠികളെയും തെളിവെടുപ്പിന് വിധേയമാക്കും. മേയ് 31ന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ 15ന് മുമ്പായി വിശദവിവരങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജുവനൈല്‍ ജസ്റ്റിസ് കൂടിയായ അഡ്വ. ഷെരീഫ് ഉള്ളത്ത് പറഞ്ഞു.
മലപ്പുറം ജില്ലാ പ്രബേഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, സംസ്ഥാന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായ കെ.പി. ഷാജി, വെല്‍ഫെയര്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ. ഹാരിസ് പഞ്ചിളി, കൊരമ്പയില്‍ നജ്മല്‍ ബാബു, എം. മണികണ്ഠന്‍ എന്നിവരും തെളിവെടുപ്പില്‍ പരാതികള്‍ കേട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment